നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം അല്ലെങ്കിൽ ഞങ്ങളുടെ ടോൾ ഫ്രീ നമ്പറായ 18002666444 ൽ ഞങ്ങളെ ബന്ധപ്പെടാം.
പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (പിരമൽ ഫിനാൻസ്) വഴി നിങ്ങൾക്ക് നിർമ്മാണത്തിലിരിക്കുന്ന / താമസത്തിന് തയ്യാനായ / പുനർവിൽപ്പനയ്ക്ക് തയ്യാറായ വീടുകൾ വാങ്ങുന്നതിന് ഹോം ലോൺ ലഭിക്കും.
ഒരു പ്ലോട്ട് വാങ്ങുന്നതിനും അതിൽ ഒരു വീട് നിർമ്മിക്കുന്നതിനും നിങ്ങൾക്ക് ഒരു ഹോം ലോൺ ലഭിക്കും, അല്ലെങ്കിൽ നിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ ഒരു വീട് നിർമ്മിക്കുന്നതിന് ലോൺ നേടാം.
ഒരു സഹ-അപേക്ഷകൻ ഉണ്ടായിരിക്കേണ്ടത് നിർബന്ധവും ഉചിതവുമാണ്. സഹ-അപേക്ഷകൻ ഉള്ളത് നിങ്ങളുടെ യോഗ്യത വർദ്ധിപ്പിച്ചേക്കാം, സഹ-അപേക്ഷകൻ വരുമാനം ഉണ്ടാക്കുന്നുവെങ്കിൽ നിങ്ങളുടെ ഹോം ലോൺ അനുവദിക്കപ്പെടാനുള്ള സാധ്യതയും വർദ്ധിക്കും. മാത്രമല്ല, നിങ്ങളുടെ വസ്തുവിൻറെ സഹ-ഉടമ(കൾ) സഹ-അപേക്ഷകൻ(കർ) ആയിരിക്കണം, എന്നാൽ സഹ-അപേക്ഷകൻ(കർ) സഹ-ഉടമ(കൾ) ആയിരിക്കണമെന്നില്ല.
നിങ്ങൾ ഒരു വ്യക്തിയാണെങ്കിൽ, നിങ്ങളുടെ മാതാപിതാക്കൾ, നിങ്ങളുടെ പങ്കാളി അല്ലെങ്കിൽ നിങ്ങളുടെ പ്രായപൂർത്തിയായ കുട്ടികൾ പോലും നിങ്ങളുടെ സഹ-അപേക്ഷകരാകാം. അതിനു പുറമെ, ഒരു പങ്കാളിത്ത സ്ഥാപനം, ഒരു എൽഎൽപി, ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങിയ വ്യക്തികളല്ലാത്ത സംഘടനകൾക്കും ഒരു സഹ-അപേക്ഷകനാകാം.
പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (പിരമൽ ഫിനാൻസ്) "പ്രതിദിനം കുറയുന്ന ബാലൻസ്" എന്ന കണക്കിൽ പലിശ കണക്കാക്കുകയും പ്രതിമാസ അടിസ്ഥാനത്തിൽ ഈടാക്കുകയും ചെയ്യുന്നു.
നിങ്ങളുടെ പലിശ നിരക്ക് ഒരു നിശ്ചിത കാലയളവിലേക്ക് ലോക്ക് ചെയ്തിരിക്കുന്നതാണ് (അതായത് സ്ഥിരമായത്) ഫിക്സഡ് പലിശ നിരക്ക് ലോൺ. ധനകാര്യ സ്ഥാപനം അവലോകനം ചെയ്യുമ്പോഴെല്ലാം ആർപിഎൽആർ/ബിപിഎൽആർ-ൽ വരുത്തുന്ന മാറ്റത്തിന് അനുസരിച്ച് പലിശ നിരക്ക് മാറുന്ന ഒന്നാണ് വേരിയബിൾ പലിശ നിരക്ക് ലോൺ.
ഇഎംഐ എന്നത് ലോണിലേക്ക് തിരിച്ചടയ്ക്കുന്ന തുല്യ പ്രതിമാസ തവണയാണ്. ഇഎംഐ-യിൽ വായ്പ തുകയുടെ മുതലിനും പലിശയ്ക്കുമുള്ള സംഭാവനകൾ ഉൾപ്പെടുന്നു.
യഥാർത്ഥ ഇഎംഐ ആരംഭിക്കുന്നതിന് മുമ്പും ഭാഗികമായും ലഭിക്കുന്ന ലോൺ തുകയ്ക്ക് പ്രീ-ഇഎംഐ പലിശ ബാധകമാകും. ഇത് പ്രധാനമായും സംഭവിക്കുന്നത് സ്വയം നിർമ്മാണത്തിലോ നിർമ്മാണ ഘട്ടത്തിലോ ഇരിക്കുന്ന വീടുകളുമായി ബന്ധപ്പെട്ട വിതരണങ്ങളിലാണ്.
ലോൺ പൂർണ്ണമായി വിതരണം ചെയ്തതിന് ശേഷമാണ് ഇഎംഐ ആരംഭിക്കുന്നത്. അതിനാൽ, ലോൺ പൂർണ്ണമായി വിതരണം ചെയ്യുന്നതുവരെ ഭാഗികമായി വിതരണം ചെയ്ത ലോൺ തുകയ്ക്ക് പ്രീ ഇഎംഐ പലിശ ഈടാക്കും.
സാധാരണയായി, വാങ്ങിയ വസ്തുവിൻറെ വിലയുടെ 90% വരെ ധനകാര്യ സ്ഥാപനം വായ്പ നൽകുന്നു. പ്രോപ്പർട്ടിയുടെ വിലയും പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (പിരാമൽ ഫിനാൻസ്) നൽകുന്ന ലോൺ തുകയും തമ്മിലുള്ള വ്യത്യാസ തുക നിങ്ങളുടെ സ്വന്തം സംഭാവനയായി പരാമർശിക്കുന്നു, ഇത് പ്രോപ്പർട്ടി വാങ്ങുന്നതിന് വാങ്ങുന്നയാൾ നൽകണം.
മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും അപ്ഡേറ്റ് ചെയ്യുന്നതിനായി നിങ്ങൾക്ക് ഞങ്ങളുടെ വെബ്സൈ നിലവിലുള്ള കസ്റ്റമർ > ഇമെയിൽ / മൊബൈൽ അപ്ഡേറ്റ് വിഭാഗം സന്ദർശിക്കാം
വായ്പയുടെ പൂർണ്ണമായ തിരിച്ചടവിനുശേഷം, ബന്ധപ്പെട്ട ബ്രാഞ്ച് ഓഫീസിൽ നിന്ന് രേഖകൾ തിരികെ വാങ്ങാൻ തയ്യാറായിക്കഴിഞ്ഞാൽ, സന്ദർശനം ക്രമീകരിക്കാൻ ഞങ്ങളുടെ ബ്രാഞ്ച് ഉദ്യോഗസ്ഥർ നിങ്ങളുമായി ബന്ധപ്പെടും.
ശ്രദ്ധിക്കുക: പ്രോപ്പർട്ടി രേഖകൾ ശേഖരിക്കുന്ന സമയത്ത് എല്ലാ അപേക്ഷകരും സഹ-അപേക്ഷകരും അവരുടെ യഥാർത്ഥ സാധുവായ തിരിച്ചറിയൽ രേഖ സഹിതം ഹാജരാകേണ്ടതുണ്ട്.
പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (പിരമൽ ഫിനാൻസ്) ഉപയോഗിച്ച്, നിങ്ങളുടെ ഏതെങ്കിലും വ്യക്തിപരമോ ബിസിനസ്സ്പരമോ ആയ ആവശ്യങ്ങൾക്ക് വേണ്ടി നിങ്ങൾക്ക് വസ്തുവിന്മേൽ ലോൺ ലഭിക്കും. മറ്റ് ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ ഉള്ള പ്രോപ്പർട്ടിക്കെതിരെയുള്ള നിലവിലുള്ള ലോൺ (എൽഎപി) പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിലേക്ക് (പിരമൽ ഫിനാൻസ്) ട്രാൻസ്ഫർ ചെയ്യാനും സാധിക്കും.
പൂർണ്ണമായി നിർമ്മിച്ചതും സ്വന്തം ഉടമസ്ഥതയിലുള്ളതും ഏതെങ്കിലും ചാർജ്ജുകളിൽ നിന്നും മുക്തവുമായ നിങ്ങളുടെ റെസിഡൻഷ്യൽ/കൊമേഴ്സ്യൽ പ്രോപ്പർട്ടി നിങ്ങൾക്ക് പണയപ്പെടുത്താവുന്നതാണ്
അതെ, നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് ഹോം ലോണിന് അപേക്ഷിക്കാം, അത് നിങ്ങളുടെ വരുമാനവും തിരിച്ചടക്കാനുള്ള ശേഷിയും അടിസ്ഥാനമാക്കി നൽകുന്ന ലോണിനുള്ള പ്രാഥമിക അംഗീകാരമാണ്. കത്ത് ലഭിച്ച തീയതി മുതൽ 90 ദിവസത്തേക്ക് തത്വത്തിലുള്ള അനുമതിക്ക് സാധുതയുണ്ട്.
ബാലൻസ് ട്രാൻസ്ഫർ ലോണിന് ആവശ്യമായ രേഖകളുടെ ചെക്ക്ലിസ്റ്റ് ഇവിടെ ക്ലിക്ക്ചെയ്യുന്നതിലൂടെ നിങ്ങൾക്ക് കണ്ടെത്താനാകും.
അതെ, നിലവിലുള്ള ഹോം ലോൺ, ഹോം ഇംപ്രൂവ്മെൻറ് ലോൺ അല്ലെങ്കിൽ ഹോം എക്ൻസ്റ്റെൻഷൻ ലോൺ ഉള്ള എല്ലാ ഉപഭോക്താക്കൾക്കും നിങ്ങളുടെ നിലവിലുള്ള ഹോം ലോണിൻറെ അന്തിമ വിതരണത്തിന് 12 മാസത്തിന് ശേഷവും നിലവിലുള്ള ഫിനാൻസ്ഡ് പ്രോപ്പർട്ടിയുടെ കൈവശാവകാശം ലഭിച്ചതിന് ശേഷം/പണി പൂർത്തിയാക്കിയതിന് ശേഷവും ടോപ്-അപ്പ് ലോണിന് അപേക്ഷിക്കാം.
ഞങ്ങളുടെ വെബ്സൈറ്റ് www.piramalfinance.com > Customer Service > Loan statement സന്ദർശിച്ച് നിങ്ങൾക്ക് ലോൺ അക്കൗണ്ട് സ്റ്റേറ്റ്മെൻറ് / നിങ്ങളുടെ ലോണിൻറെ തിരിച്ചടവ് ഷെഡ്യൂൾ ഡൗൺലോഡ് ചെയ്യാം
ലോൺ അക്കൗണ്ട് നമ്പർ ഉപയോഗിച്ച് സ്റ്റേറ്റ്മെൻറ് നേടാം.
അതെ. ആദായനികുതി നിയമം, 1961 പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ തിരിച്ചടവിൻറെ പലിശയുടെയും മുതലിൻറെയും രണ്ടിൻറെയും ഘടകങ്ങളിൽ നിങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്.
ഒരു വായ്പയിലേക്കുള്ള പ്രതിമാസ ഗഡുവിൽ നിന്ന് സ്രോതസ്സിൽ നികുതി കിഴിക്കേണ്ട കടം വാങ്ങുന്നയാൾക്ക് അയാളുടെ/അവരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ നിന്ന് ഡിജിറ്റലായി ഒപ്പിട്ട ഫോം 16എcustomercare@piramal.comഎന്ന വിലാസത്തിലേക്ക് അയച്ചുകൊണ്ട് ടിഡിഎസ് റീഫണ്ട് എടുക്കാം.
ഫോം 16എയും "ട്രേസസ്" വെബ്സൈറ്റിലെ ടിഡിഎസ് തുക പ്രതിഫലനവും ലഭിച്ചാൽ റീഫണ്ട് പ്രൊസസ്സ് ചെയ്യും. ലോണിനായി പ്രതിമാസ തവണ അടയ്ക്കുന്ന കടം വാങ്ങുന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ടിഡിഎസ് റീഫണ്ട് ക്രെഡിറ്റ് ചെയ്യപ്പെടും.
ഞങ്ങളുടെ വെബ്സൈറ്റ് www.piramalfinance.com > Customer Service > Loan statement.സന്ദർശിച്ച് നിങ്ങൾക്ക് പ്രൊവിഷണൽ/ഫൈനൽ ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് ഡൗൺലോഡ് ചെയ്യാം
ലോൺ അക്കൗണ്ട് നമ്പർ ഉപയോഗിച്ച് സ്റ്റേറ്റ്മെൻറ് നേടാം.
ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത് ഉപഭോക്താവിനെയും കുടുംബാംഗങ്ങളെയും മുൻകൂട്ടി കാണാനാകാത്ത/നിർഭാഗ്യകരമായ പ്രതികൂല സാഹചര്യങ്ങൾ ഒഴിവാക്കാനും ബാധ്യതകൾ പരിമിതപ്പെടുത്താനും സഹായിക്കുന്നു. അതിനാൽ, ഇൻഷുറൻസ് ലഭിക്കുന്നതിന് ഞങ്ങൾ ഉപഭോക്താക്കളെ നയിക്കും, അവരുടെ ആവശ്യത്തിന് അനുയോജ്യമായ മികച്ച ഉൽപ്പന്നത്തെയും ഇൻഷുറൻസ് പങ്കാളിയെയും അവർക്ക് വിലയിരുത്താം.
ലൈഫ് ഇൻഷുറൻസ് - ഒരു നിശ്ചിത കാലയളവിലേക്ക് കടം വാങ്ങുന്നയാൾക്കും കൂടാതെ/അല്ലെങ്കിൽ സഹ-വായ്പക്കാർക്കും കുടിശ്ശികയുള്ള വായ്പയ്ക്കെതിരെ സാമ്പത്തിക പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ടേം പ്ലാൻ. മറ്റ് അപകടസാധ്യതകൾ ഒഴിവാക്കാൻ അധിക റൈഡറുകളും ലഭ്യമാണ്.
പ്രോപ്പർട്ടി ഇൻഷുറൻസ് - ഈ ഇൻഷുറൻസ് പരിരക്ഷ വായ്പയ്ക്ക് കീഴിൽ ധനസഹായം നൽകുന്ന വസ്തുവിന്റെ നാശത്തിനെതിരെയാണ്.
ഇൻഷുറൻസ് പ്രീമിയം പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (പിരമൽ ഫിനാൻസ്) മുഖേന ഫണ്ട് ചെയ്യാവുന്നതാണ്, പ്രീമിയം തുക ലോണിലേക്ക് ചേർക്കുകയും പ്രീമിയം ഉൾപ്പെടെയുള്ള മൊത്തം ലോൺ തുകയിൽ ഇഎംഐ കണക്കാക്കുകയും ചെയ്യുന്നു.
ലോൺ അടച്ചുതീർത്തതിന് ശേഷം ഇൻഷുറൻസ് പോളിസി തുടരാനോ ഇൻഷുറൻസ് കമ്പനിക്ക് സറണ്ടർ ചെയ്യാനോ ഉള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്.
ഞങ്ങളുടെ അടുത്തുള്ള പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (പിരമൽ ഫിനാൻസ്) ബ്രാഞ്ച് സന്ദർശിച്ച് നിങ്ങളുടെ പുതിയ തിരിച്ചടവ് അക്കൗണ്ടിൽ നിന്ന് ഇനിപ്പറയുന്ന രേഖകൾ സമർപ്പിക്കുന്നതിലൂടെ നിങ്ങളുടെ ഇഎംഐ തിരിച്ചടവ് ബാങ്ക് അക്കൗണ്ട് മാറ്റാവുന്നതാണ്:
ക്യാൻസൽ ചെയ്ത ചെക്ക്
തീയതി രേഖപ്പെടുത്താത്ത 9 ചെക്കുകൾ
NACH മാൻഡേറ്റ് ഫോം 3 ഒറിജിനലുകളിൽ
തിരിച്ചടവ് സ്വാപ്പ് ചാർജ്ജുകൾക്കായി 1 ചെക്ക്/ഡിഡി
നിങ്ങളുടെ ഇഎംഐ തിരികെ വരുകയോ/ബൗൺസ് ആകുകയോ ചെയ്താൽ, അടുത്ത 3 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ തിരിച്ചടവ് ബാങ്ക് അക്കൗണ്ടിലേക്ക് അത് വീണ്ടും സമർപ്പിക്കും.
ബാധകമായ ചാർജ്ജുകളുടെ വിശദാംശങ്ങൾക്ക് ദയവായി MITC പരിശോധിക്കുക
തുല്യമായ പ്രതിമാസ തവണകൾ (ഇഎംഐകൾ) പോലുള്ള തവണകൾക്കായി ആനുകാലിക അടിസ്ഥാനത്തിൽ കടം വാങ്ങുന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കിഴിക്കുന്നതിന് ഒരു “വായ്പ നൽകുന്ന സ്ഥാപനത്തിന്” കടം വാങ്ങുന്നയാൾ(കൾ) നൽകുന്ന സ്ഥിരമായ നിർദ്ദേശമാണ് NACH ഇ-മാൻഡേറ്റ്.
ഒരു NACH ഇ-മാൻഡേറ്റ് സജ്ജീകരിക്കാൻ 2 വ്യത്യസ്ത വഴികളുണ്ട്:
NACH ഇ-മാൻഡേറ്റിന്റെ പ്രയോജനങ്ങൾ:-
നിലവിൽ ഭൂരിഭാഗം ബാങ്കുകൾക്കും ഇ-മാൻഡേറ്റ് രജിസ്ട്രേഷൻ ലഭ്യമാണ്. ഈ സേവനം നൽകുന്നതിന് നിലവിൽ എൻപിസിഐയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്കുകളുടെ ലിസ്റ്റ് പരിശോധിക്കാൻ നിങ്ങൾക്ക് ഇനിപ്പറയുന്ന ലിങ്ക് റഫർ ചെയ്യാം.
Registration can be done through Internet banking facility of respective banks using net banking credentials or Debit card.
https://www.npci.org.in/PDF/nach/live-members-e-mandates/Live-Banks-in-API-E-Mandate.pdf
ഞങ്ങളുടെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക www.piramalfinance.com > Customer Services > E-Mandate.
NACH ഇ-മാൻഡേറ്റിനായി രജിസ്റ്റർ ചെയ്യുന്നതിന് പിന്തുടരേണ്ട ഘട്ടങ്ങളുടെ ഡെമ്മോ വീഡിയോ കാണുന്നതിന് ഇ-മാൻഡേറ്റിൽക്ലിക്ക് ചെയ്യുക.
ഇല്ല, ഇത് തികച്ചും സൗജന്യമാണ്. പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (പിരമൽ ഫിനാൻസ്) ഈ സൗകര്യത്തിനായി വായ്പയെടുക്കുന്നയാളിൽ നിന്ന് ഒന്നും ഈടാക്കുന്നില്ല.
NACH ഇ-മാൻഡേറ്റിൻറെ വിജയകരമായ പ്രാമാണീകരണത്തിന് ശേഷം, കടം വാങ്ങുന്നയാളുടെ ബാങ്ക് പേജ് രജിസ്ട്രേഷൻ നില പ്രദർശിപ്പിക്കും.
ഇ-മാൻഡേറ്റിന് ഏറ്റവും കുറഞ്ഞ തുക 5,000 രൂപയും പരമാവധി 10 ലക്ഷം രൂപയുമാണ്.
നടന്നുകൊണ്ടിരിക്കുന്ന കോവിഡ് -19 മഹാമാരി എല്ലാ മേഖലകളിലുമുള്ള കടം വാങ്ങുന്നവരെ കാര്യമായ സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിച്ചു. തത്ഫലമായുണ്ടാകുന്ന ഞെരുക്കം പല സ്ഥാപനങ്ങളുടെയും ദീർഘകാല പ്രവർത്തനക്ഷമതയെ സ്വാധീനിച്ചേക്കാം, അല്ലാത്തപക്ഷം നിലവിലുള്ള പ്രൊമോട്ടർമാർക്ക് കീഴിൽ നല്ല ട്രാക്ക് റെക്കോർഡ് ഉണ്ടായിരിക്കണം, കാരണം അവരുടെ കടബാധ്യത അവരുടെ പണമൊഴുക്ക് സൃഷ്ടിക്കുന്നതിനുള്ള കഴിവുമായി താരതമ്യപ്പെടുത്തുമ്പോൾ ആനുപാതികമാകാതെ പോകുന്നു. അത്തരം വ്യാപകമായ ആഘാതം മുഴുവൻ വീണ്ടെടുക്കൽ പ്രക്രിയയെയും തകരാറിലാക്കും, ഇത് സാമ്പത്തിക സ്ഥിരതയ്ക്ക് ഗണ്യമായ അപകടസാധ്യതകൾ സൃഷ്ടിക്കും.
ആർബിഐ നടത്തിയ പ്രഖ്യാപനത്തിന് അനുസൃതമായി ("കോവിഡ്-19-മായി ബന്ധപ്പെട്ട ഞെരുക്കത്തിനുള്ള റെസല്യൂഷൻ ഫ്രെയിംവർക്ക്" DOR.No.BP.BC/3/21.04.048/2020-21 തീയതി ഓഗസ്റ്റ് 06, 2020 എന്നതിനെക്കുറിച്ചുള്ള സർക്കുലർ കാണുക), പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (പിരമൽ ഫിനാൻസ്) ഈ ചട്ടക്കൂടിന് കീഴിൽ ആശ്വാസം അഭ്യർത്ഥിക്കുന്ന ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനായി ബോർഡ് അംഗീകരിച്ച ഒരു നയം രൂപപ്പെടുത്തിയിട്ടുണ്ട്. ഈ ആവശ്യത്തിനായി ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പതിവായി ചോദിക്കുന്ന കുറച്ച് ചോദ്യങ്ങൾ (FAQs) ചുവടെ കൊടുത്തിരിക്കുന്നു:
കടം വാങ്ങുന്നവർ താഴെപ്പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്:
കടം വാങ്ങുന്നയാൾ ഒരു വ്യക്തിഗത വായ്പക്കാരനായിരിക്കണം
കോവിഡ്-19 കാരണം കടം വാങ്ങുന്നയാൾ ഞെരുക്കം അനുഭവിക്കുന്നു
കടം വാങ്ങുന്നവരുടെ അക്കൗണ്ടുകൾ സ്റ്റാൻഡേർഡ് ആയി തരംതിരിച്ചിട്ടുണ്ട്, എന്നാൽ 2020 മാർച്ച് 1-ന് 30 ദിവസത്തിൽ കൂടുതൽ കുടിശികയല്ല
പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (പിരമൽ ഫിനാൻസ്) റീട്ടെയിൽ പോർട്ട്ഫോളിയോയിൽ നിലവിലുള്ള വായ്പക്കാർ
റെസല്യൂഷൻ ചട്ടക്കൂടിന് കീഴിലുള്ള ആശ്വാസത്തിനുള്ള അഭ്യർത്ഥനയുമായി ഒരു കടം വാങ്ങുന്നയാൾ പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിനെ (പിരമൽ ഫിനാൻസ്) സമീപിച്ചുകഴിഞ്ഞാൽ, പോളിസി പ്രകാരം പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (പിരമൽ ഫിനാൻസ്) അത്തരം അഭ്യർത്ഥന വിലയിരുത്തുകയും അതിൻറെ ഗുണങ്ങളിൽ തൃപ്തരാണെങ്കിൽ പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൻറെ (പിരമൽ ഫിനാൻസ്) സ്വന്തം വിവേചനാധികാരത്തിൽ, റെസലൂഷൻ ചട്ടക്കൂടിന് കീഴിലുള്ള ആശ്വാസം പരിഗണിക്കും.
പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൻറെ (പിരമൽ ഫിനാൻസ്) റീട്ടെയിൽ ഡിവിഷൻ കൈകാര്യം ചെയ്യുന്ന എല്ലാ വായ്പകൾക്കും ഈ നയം ബാധകമാണ്. ഇനിപ്പറയുന്ന തരത്തിലുള്ള വായ്പകൾക്ക് നയം ബാധകമാണ്: (എ) ഭവനവായ്പ, (ബി) വസ്തുവിന്മേലുള്ള വായ്പ (സ്ഥാവര ആസ്തികൾ നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള വായ്പ ഉൾപ്പെടെയുള്ള വ്യക്തിഗത വായ്പകൾ)
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വായ്പക്കാർക്ക് customercare@piramal.comഎന്ന വിലാസത്തിലേക്ക് ഒരു ഇമെയിൽ അയയ്ക്കാം. നിങ്ങളുടെ അഭ്യർത്ഥനയുടെ തുടർ നടപടികൾക്കായി ഇമെയിൽ ലഭിക്കുന്ന മുറയ്ക്ക് ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടും
കടം വാങ്ങുന്നവരുടെ വരുമാന സ്ട്രീമിനെ അടിസ്ഥാനമാക്കി റെസലൂഷൻ പ്ലാനുകളിൽ താഴെപ്പറയുന്നവ ഉൾപ്പെടാം:
പേയ്മെൻറുകളുടെ പുനഃക്രമീകരണം
കൂട്ടിച്ചേർക്കപ്പെട്ട പലിശ മറ്റൊരു ക്രെഡിറ്റ് സൗകര്യത്തിലേക്ക് പരിവർത്തനം ചെയ്യുക
മൊറട്ടോറിയം അനുവദിക്കൽ
കാലാവധി ദീർഘിപ്പിക്കൽ (പരമാവധി 24 മാസം വരെ)
മേൽപ്പറഞ്ഞ ഓപ്ഷനുകൾ പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ (പിരമൽ ഫിനാൻസ്) വിവേചനാധികാരത്തിൽ നൽകും.
അതെ. മൊറട്ടോറിയം ഓപ്ഷൻ ഓഫർ ചെയ്താൽ, അത് മുതലും പലിശയും കവർ ചെയ്യും. ഈ കാലയളവിൽ കൂട്ടിച്ചേർക്കപ്പെടുന്ന പലിശ മുതളിലേക്ക് മാറ്റും.
കടം വാങ്ങുന്നയാൾക്ക് ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ച് ഓഫീസുകളെ സമീപിക്കാം, ടോൾ ഫ്രീ നമ്പർ: 1800 266 6444 കൂടാതെ ഈ കാലയളവിൽ പതിവായി ഇഎംഐ പേയ്മെൻറ് അല്ലെങ്കിൽ ഭാഗിക പേയ്മെൻറുകൾ നടത്താൻ ആഗ്രഹിക്കുന്നെങ്കിൽ ഞങ്ങളുടെ കസ്റ്റമർ കെയർ ഇമെയിൽ ഐഡി customercare@piramal.comലേക്ക് എഴുതുക.
ലോണിൻറെ കാലാവധി നിലവിലുള്ള മാൻഡേറ്റ് കാലാവധിയെക്കാൾ നീളുകയോ ലോൺ പുനഃസംഘടിപ്പിച്ചതിന് ശേഷമുള്ള ഇഎംഐ തുകയിൽ എന്തെങ്കിലും മാറ്റമുണ്ടാവുകയോ ചെയ്താൽ, വായ്പക്കാരന് പുതിയ NACH മാൻഡേറ്റുകൾ സമർപ്പിക്കേണ്ടി വന്നേക്കാം.
ശമ്പളമുള്ള ഉപഭോക്താക്കൾ പങ്കിടേണ്ട രേഖകൾ |
---|
1. എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും 2019 ഒക്ടോബർ മുതൽ ഇന്നുവരെയുള്ള ബാങ്ക് സ്റ്റേറ്റ്മെൻറുകൾ |
2. 2019, 2020 സാമ്പത്തിക വർഷങ്ങളിലെ ആദായ നികുതി റിട്ടേണുകൾ (ഐടിആർ) |
3. 2019 ഒക്ടോബർ മുതൽ ഇന്നുവരെയുള്ള എല്ലാ ലോണുകളുടെയും തിരിച്ചടവ് ചരിത്രം |
4. 2019 ഒക്ടോബർ മുതൽ ഇന്നുവരെയുള്ള ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻറുകൾ (പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (പിരമൽ ഫിനാൻസ്) ലോൺ ഒഴികെ മറ്റ് ടേം ലോൺ ഇല്ലെങ്കിൽ മാത്രം ആവശ്യമാണ്) |
5. എല്ലാ അപേക്ഷകരുടേയും CIBIL സമ്മതപത്രം |
6. കഴിഞ്ഞ 6 മാസത്തെ സാലറി സ്ലിപ്പുകൾ, 2020 മാർച്ചിന് ശേഷം സംഭവിച്ചിട്ടുണ്ടെങ്കിൽ റിലീവിംഗ് / റിട്രെഞ്ച്മെൻറ് ലെറ്ററുകൾ |
7. പിരമൽ ഫിനാൻസ് ആവശ്യപ്പെടുന്ന മറ്റേതെങ്കിലും രേഖകൾ |
ശമ്പളക്കാരല്ലാത്ത ഉപഭോക്താക്കൾ പങ്കിടേണ്ട രേഖകൾ |
---|
1. എല്ലാ ബാങ്ക് ബാങ്ക് അക്കൗണ്ടുകളുടെയും 2019 ഒക്ടോബർ മുതൽ ഇന്നുവരെയുള്ള ബാങ്ക് സ്റ്റേറ്റ്മെൻറുക |
2. 2019, 2020 സാമ്പത്തിക വർഷങ്ങളിലെ ആദായ നികുതി റിട്ടേണുകൾ (ഐടിആർ) |
3. 2019 ഒക്ടോബർ മുതൽ ഇന്നുവരെയുള്ള ജിഎസ്ടി റിട്ടേണുകൾ (ബാധകമെങ്കിൽ). |
4. 2019 ഒക്ടോബർ മുതൽ ഇന്നുവരെയുള്ള എല്ലാ വായ്പകളുടെയും തിരിച്ചടവ് ചരിത്രം |
5. ഒക്ടോബർ 2019 മുതൽ ഇന്നുവരെയുള്ള ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻറുകൾ (പിരമൽ ഫിനാൻസ് ലോൺ ഒഴികെയുള്ള മറ്റ് ടേം ലോൺ ഇല്ലെങ്കിൽ മാത്രം ആവശ്യമാണ്) |
6. എല്ലാ അപേക്ഷകരുടേയും CIBIL സമ്മതപത്രം |
7. പിരമൽ ഫിനാൻസ് ആവശ്യപ്പെടുന്ന മറ്റേതെങ്കിലും രേഖകൾ |
യോഗ്യരായ വായ്പക്കാർ 2020 ഡിസംബർ 15-നോ അതിനുമുമ്പോ അപേക്ഷിക്കണം
പുനഃക്രമീകരിച്ച വായ്പകൾക്ക് പ്രൊസസ്സിംഗ് ഫീസോ ചാർജ്ജുകളോ ഈടാക്കില്ല
പുനഃക്രമീകരിക്കപ്പെട്ട എല്ലാ വായ്പകളും ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് “പുനഃക്രമീകരിച്ചത്” എന്ന് റിപ്പോർട്ട് ചെയ്യപ്പെടും, കൂടാതെ വായ്പയെടുക്കുന്നവരുടെ ക്രെഡിറ്റ് ചരിത്രം ഈ ചട്ടക്കൂടിന് കീഴിൽ പുനഃക്രമീകരിക്കപ്പെട്ട അക്കൗണ്ടുകൾക്ക് ബാധകമായ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ ബന്ധപ്പെട്ട നയങ്ങളാൽ നിയന്ത്രിക്കപ്പെടും.
ലോണിൻറെ നിരക്കുകളിൽ യാതൊരു മാറ്റവും ഉണ്ടാകില്ല.
ആർബിഐ പ്രഖ്യാപിച്ച പദ്ധതിയും ആശ്വാസവും അർഹരായ എല്ലാ വായ്പക്കാർക്കും ലഭ്യമാണ്.
റെഗുലേറ്ററി, നിയമപരമായ ആവശ്യകതകൾ അനുസരിച്ച്, യഥാർത്ഥ വായ്പയുടെ എല്ലാ വായ്പക്കാരും/സഹ-വായ്പക്കാരും പുനഃക്രമീകരണ കരാർ ഉൾപ്പെടെയുള്ള ലോൺ ഘടനയിലെ എന്തെങ്കിലും മാറ്റങ്ങളിൽ ഒപ്പിടേണ്ടതുണ്ട്.
നിങ്ങളുടെ സമ്മതം പിൻവലിക്കാൻ, 7378799999 എന്ന നമ്പറിലേക്ക് "STOP" എന്ന വാക്ക് ഉൾപ്പെടെ ഒരു സന്ദേശം (SMS) അയയ്ക്കുക. സന്ദേശം ലഭിച്ച് 24-48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അഭ്യർത്ഥന നടപ്പിലാകും.