Education

ഓൺലൈനായി എങ്ങനെ PAN കാർഡ് ആധാറുമായി ലിങ്ക് ചെയ്യാം: ഒരു ഘട്ടം ഘട്ടമായുള്ള ഗൈഡ്

Planning
19-12-2023
blog-Preview-Image

ആധാറും PAN കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടത് എപ്പോൾ അത്യാവശ്യമാണ്.നിങ്ങളുടെ ആധാർ PAN കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ആദായ നികുതി റിട്ടേൺ നിരസിക്കപ്പെട്ടേക്കാം. ഉപയോക്താക്കൾക്ക് 50000 രൂപയിൽ കൂടുതൽ പണം കൈമാറ്റം ചെയ്യണമെങ്കിൽ അവരുടെ PAN കാർഡ് അവരുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കേണ്ടതാണ്.

PAN കാർഡുകൾ ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നത് വളരെ ലളിതമാണ്, അതിനായി നിരവധി മാർഗങ്ങളുണ്ട്. ഓൺലൈനായി PAN കാർഡുമായി ആധാർ എങ്ങനെ ലിങ്ക് ചെയ്യാമെന്ന് നമുക്ക്  മനസിലാക്കാം.

ആധാർ-PAN ലിങ്ക് ചെയ്യാനുള്ള അവസാന തീയതി

ഇന്ത്യയിൽ ആധാർ PAN ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2023 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.മുൻപ്, 2022 മാർച്ച് 31 ആയിരുന്നു സമയപരിധി.

സമയപരിധി പാലിക്കാതിരിക്കുന്നതും PAN ആധാറുമായി ലിങ്ക് ചെയ്യാത്തതും മൂലം 2022 ഏപ്രിൽ 1 മുതൽ ചാർജുകൾ ഈടാക്കുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് പ്രഖ്യാപിച്ചിരുന്നു.

2022 ജൂൺ 30-നകം PAN ആധാറുമായി ബന്ധിപ്പിക്കുകയാണെങ്കിൽ 500 രൂപ ഈടാക്കുന്നതാണ്. 2022 ജൂലൈ 1 ന് ശേഷമാണ് PAN ആധാറുമായി ലിങ്ക് ചെയ്യുന്നതെങ്കിൽ പിഴ 1000 രൂപയായിരിക്കും

PAN കാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള പ്രധാന്യം 

എല്ലാ PAN കാർഡ് ഉടമകളും, ഇനിപ്പറയുന്ന കാരണങ്ങളാൽ ആധാർ PAN ലിങ്കിംഗ് പ്രധാനമാണെന്ന് മനസ്സിലാക്കേണ്ടതാണ്:

  • ഒരു വ്യക്തി ഒന്നിൽ കൂടുതൽ PAN കാർഡുകൾ കൈവശം വയ്ക്കാനുള്ള സാധ്യത ഇല്ലാതാകുന്നു.
  • ഏതെങ്കിലും തരത്തിലുള്ള നികുതി വെട്ടിപ്പ് കണ്ടെത്താൻ ആധാർ-PAN ലിങ്കിംഗ്  ആദായ നികുതി കേന്ദ്രങ്ങൾക്ക് സഹായകമാകുന്നു.
  • ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ആളുകൾ കൂടുതൽ തെളിവ് നൽകേണ്ടതില്ലാത്തതിനാൽ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് എളുപ്പമായിരിക്കുന്നു.
  • ആധാറും PAN കാർഡും ബന്ധിപ്പിക്കുന്നത് വഴി PAN അസാധുവാകുന്നത് തടയുന്നു. 

ആധാർ-PAN ലിങ്കിംഗിന്റെ പ്രാധാന്യം

രജിസ്ട്രേഷൻ,  ഐഡന്റിറ്റി വെരിഫിക്കേഷൻ എന്നീ നടപടികൾക്ക് PAN കാർഡും ആധാർ കാർഡും പോലെയുള്ള തനതായ തിരിച്ചറിയൽ കാർഡുകൾ ആവശ്യമാണ്. ആധാർ-PAN ലിങ്കിംഗ് ആവശ്യമാണെന്ന നിർദേശം ഭരണകൂടം എല്ലാ സ്ഥാപനങ്ങൾക്കും   നൽകിയിട്ടുണ്ട്. ഇനിപ്പറയുന്ന ലക്ഷ്യങ്ങളാണ് ഇത്തരം നടപടികൾക്ക് പ്രേരണയാകുന്നു പ്രേരിപ്പിക്കുന്നു:

  •  നികുതി വെട്ടിപ്പ് കൈകാര്യം ചെയ്യുന്നതിന് 

ആധാർ-PAN ലിങ്കിംഗിലൂടെ ഒരു നിർദ്ദിഷ്ട വ്യക്തിയുടെയോ കമ്പനിയുടെയോ നികുതി ചുമത്തേണ്ട പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സർക്കാരിന് സാധിക്കും,  ആധാർ കാർഡ് വ്യക്തികളുടെ ഐഡന്റിറ്റിയുടെയും താമസസ്ഥലത്തിന്റെയും തെളിവായി പരിഗണിക്കപ്പെടും. നികുതി ചുമത്താവുന്ന എല്ലാ വ്യാപാരത്തിന്റെയും പ്രവർത്തനത്തിന്റെയും ട്രാക്ക് ഭരണകൂടത്തിന് സൂക്ഷിക്കാനാകും  എന്ന് ഇതിനാൽ മനസ്സിലാക്കാം.

അതായത് , ഓരോ സ്ഥാപനത്തിനും നികുതി ചുമത്താവുന്ന എല്ലാ സാമ്പത്തിക സംഭവങ്ങളുടെയും സമഗ്രമായ രേഖ സർക്കാരിന്റെ പക്കലുള്ളതിനാൽ, അധികകാലം   നികുതിവെട്ടിപ്പ്  നടത്താനാവില്ല.

  •  നിരവധി PAN കാർഡുകൾ

സർക്കാരിനെ കബളിപ്പിക്കാൻ ആളുകൾ നിരവധി PAN കാർഡുകൾ കൈവശം വയ്ക്കുന്നത് തടയാനുള്ള മറ്റൊരു മാർഗ്ഗമാണ് പാനും ആധാറും ബന്ധിപ്പിക്കുന്നത്. 

ഒരു സ്ഥാപനത്തിന് ഒരു PANകാർഡ് ഉപയോഗിക്കുകയും  ചില പ്രത്യേക സാമ്പത്തിക പ്രവർത്തനങ്ങൾക്കും അനുബന്ധ നികുതികൾക്കും വേണ്ടി ഒന്നിലധികം PAN കാർഡുകൾക്കായി അപേക്ഷിക്കുകയും ചെയ്യാം. ഇങ്ങനെ ആദായനികുതി വകുപ്പിൽ നിന്ന് നികുതി അടയ്‌ക്കാതിരിക്കാൻ സ്ഥാപനം മറച്ചുവെക്കാൻ ആഗ്രഹിക്കുന്ന ഇടപാടുകൾക്കോ ​​അക്കൗണ്ടുകൾക്കോ ആയി അടുത്ത PAN കാർഡ് ഉപയോഗിക്കാം.

ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ സർക്കാരിന് അവരുടെ ആധാർ കാർഡ് മുഖേന ഒരു സ്ഥാപനത്തെ തിരിച്ചറിയാനും അതിനുശേഷം ആധാർ PAN ലിങ്കിംഗ് മുഖേന  നടത്തിയ എല്ലാ പണമിടപാടുകളുടെയും രേഖകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കാനും കഴിയും. അതേ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡ്യൂപ്ലിക്കേറ്റ് PAN കാർഡുകൾ തിരിച്ചറിയാനും സാധിക്കും. ഇത്തരം സംഭവങ്ങളിൽ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങൾക്ക് സാധിക്കും

PAN ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള രീതികൾ

PAN കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന് രണ്ട് രീതികളുണ്ട്. അവയാണ്:

  1. ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ വഴി
  2. എസ് എം എസ് ട്രാൻസ്മിഷൻ വഴി 

ആധാർ-PAN ലിങ്കിംഗിനായി ഒരു ഇ-ഫയലിംഗ് വെബ്‌സൈറ്റ് ഉപയോഗിക്കുന്നത്

ഓൺലൈനായി PAN കാർഡ് ആധാർ കാർഡുമായി എങ്ങനെ ലിങ്ക് ചെയ്യാമെന്ന് ചുവടെയുള്ള രീതികൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റ് ഉപയോഗിച്ചാണ് ഈ  ലിങ്കിംഗ് പ്രക്രിയ നടത്തുന്നത്.

സ്റ്റെപ്പ് 1

ആദായ നികുതി ഇ-ഫയലിംഗ് വെബ്സൈറ്റ് സന്ദർശിക്കുക.

സ്റ്റെപ്പ് 2

നിങ്ങൾക്ക് 'ദ്രുത ലിങ്കുകൾ' എന്നൊരു ബട്ടൺ കാണാവുന്നതാണ്. പ്രക്രിയ ആരംഭിക്കുന്നതിന്, അതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് 'ലിങ്ക് ആധാർ' എന്ന സബ് -ഓപ്ഷൻ തിരഞ്ഞെടുക്കുക.

 സ്റ്റെപ്പ് 3

ഇത് പൂർത്തിയാക്കുമ്പോൾ, പേയ്‌മെന്റ് വിവരങ്ങൾ സാധൂകരിച്ചതായി ഒരു പോപ്പ്-അപ്പ് സന്ദേശം ദൃശ്യമാകും. തുടരാൻ, 'തുടരുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 4

ഇതിനു ശേഷം റൂട്ട് ചെയ്യപ്പെടുന്ന വെബ്‌സൈറ്റിൽ, PAN, ആധാർ കാർഡ് നമ്പർ എന്നിവ നൽകണം. തുടരാൻ, അവസാനമുള്ള ' സാധൂകരിക്കുക ' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5

ആധാർ കാർഡ് നമ്പർ, PAN കാർഡ് നമ്പർ, ആധാർ കാർഡിൽ കാണുന്നത് പോലെ ഉപഭോക്താവിന്റെ പേര് എന്നിവ നൽകണം. അതിനു പിന്നിലായും രണ്ട് ചെക്ക് ബോക്സുകൾ ഉണ്ട്. ഒന്ന് വ്യക്തിയുടെ ആധാർ നമ്പറിൽ ജനനത്തീയതി ഉണ്ടോ ഇല്ലയോ എന്ന് രേഖപ്പെടുത്തുന്നതിനാണ്, അടുത്തത്  ആധാർ സാധൂകരിക്കാനുള്ള സമ്മതം അഭ്യർത്ഥിക്കുന്നതാണ്. ബാധകമാണെങ്കിൽ, ഓപ്ഷൻ നമ്പർ ഒന്ന് തിരഞ്ഞെടുക്കുക. അടുത്തതിൽ തുടരുന്നതിന് കൃത്യമായ ലിങ്കിൽ ക്ലിക്ക് ചെയ്യണം.

സ്റ്റെപ്പ് 6

അടുത്ത സ്ക്രീനിൽ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന OTP (ഒറ്റത്തവണ പാസ്സ്‌വേർഡ്‌) നൽകുക. 'സാധൂകരിക്കുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഓർമിക്കുക, മേൽപ്പറഞ്ഞ OTP ഇന്ത്യയിലെ ആദായനികുതി വകുപ്പിൽ നിന്ന് നേരിട്ട് ലഭിക്കുന്നതായിരിക്കും.

സ്റ്റെപ്പ് 7

ഈ ഘട്ടത്തോടെ ആധാർ-PAN ലിങ്കേജ് അഭ്യർത്ഥന UIDAI (യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) യിലേക്ക് സമർപ്പിച്ചു; കുറച്ച് ദിവസത്തിനുള്ളിൽ അപേക്ഷയുടെ സ്റ്റാറ്റസ്  പരിശോധിക്കേണ്ടതുണ്ടെന്ന് പ്രസ്താവിക്കുന്ന ഒരു പ്രഖ്യാപനം നിങ്ങൾക്ക് ലഭിക്കും.അത്തരമൊരു സന്ദേശം ലഭിച്ചാൽ, അവരുടെ ആധാർ അവരുടെ PAN കാർഡുമായി ബന്ധിപ്പിക്കാനുള്ള അപേക്ഷ വിജയകരമായിരിക്കുന്നു  എന്ന് മനസ്സിലാക്കാം

SMS വഴി എങ്ങനെ ആധാർ കാർഡ്-PAN കാർഡ്  ലിങ്ക് ചെയ്യാം

SMS വഴി PAN കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിന് ഇനിപ്പറയുന്ന സ്റ്റെപ്പുകൾ പാലിക്കാം:

സ്റ്റെപ്പ് 1

UIDPAN<12 അക്ക ആധാർ> <10 അക്ക PAN> എന്ന ഫോർമാറ്റിൽ ഒരു സന്ദേശം അയയ്‌ക്കുക 

സ്റ്റെപ്പ് 2

ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറിൽ നിന്ന് 56161 അല്ലെങ്കിൽ 567678 എന്ന നമ്പറിലേക്ക് ഒരു ടെക്സ്റ്റ് മെസേജ്  അയയ്‌ക്കുക.

PAN-ആധാർ ലിങ്കിംഗിനായി ആധാർ കാർഡിൽ എങ്ങനെ മാറ്റങ്ങൾ വരുത്താം

ആധാർ കാർഡുമായി PAN കാർഡ് പൂർണ്ണമായി ലിങ്ക് ചെയ്യുന്നതിന്, ഓരോ ഡാറ്റയും സമാനമാണെന്ന് പരിശോധിക്കേണ്ടതാണ്. ചില സന്ദർഭങ്ങളിൽ, ആധാർ കാർഡിലെ ഡാറ്റയും PAN കാർഡിലെ ഡാറ്റയും വ്യത്യാസപ്പെടാം. ഇങ്ങനെയാണെങ്കിൽ, ചില ലളിതമായ  നടപടിക്രമങ്ങളിലൂടെ ഓഫ്‌ലൈനായോ ഓൺലൈനിലോ ആധാർ കാർഡിലെ അപാകതകൾ തിരുത്താവുന്നതാണ്. PAN കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് തിരുത്തലുകൾ വരുത്തുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കാം:

സ്റ്റെപ്പ് 1

UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

സ്റ്റെപ്പ് 2

ലോഗിൻ ചെയ്യാൻ 12 അക്ക ആധാർ നമ്പറും കേസ് സെൻസിറ്റീവ് ക്യാപ്‌ച കോഡും നൽകുക.

സ്റ്റെപ്പ് 3:

"OTP" എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. അതിനുശേഷം, ലിങ്ക് ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) അയയ്ക്കും. അത് നൽകുക, ശേഷം തുടരാനായി 'സമർപ്പിക്കുക' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. 

സ്റ്റെപ്പ് 4

അടുത്ത സ്ക്രീനിൽ, ആധാർ കാർഡിന്റെ അപ്‌ഡേറ്റ് ആവശ്യമുള്ള ഭാഗങ്ങൾ തിരഞ്ഞെടുക്കുക. പ്രസക്തമായ പേപ്പറുകളുടെ ഫോട്ടോകോപ്പികൾ ലഭ്യമായ രീതിയിൽ സൂക്ഷിക്കുക കാരണം അവ സമർപ്പിക്കേണ്ടത് നിർബന്ധിതമാണ് 

സ്റ്റെപ്പ് 5

ആവശ്യമായ രേഖകളും ഫോമുകളും സമർപ്പിച്ചതിനു ശേഷം, ഒരു URN (അപ്‌ഡേറ്റ് അഭ്യർത്ഥന നമ്പർ) സൃഷ്ടിക്കപ്പെടുന്നതാണ്. ഭാവി റഫറൻസിനായി നിങ്ങൾക്ക് അത് കുറിച്ച് വയ്ക്കാവുന്നതാണ്

ഉപസംഹാരം

ഇപ്പോൾ PAN കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. ആധാർ കാർഡുമായി PAN ലിങ്ക് ചെയ്യുന്ന പ്രക്രിയ താരതമ്യേന ലളിതമാണ്. ആധാർ കാർഡുമായി PAN കാർഡുകൾ ബന്ധിപ്പിക്കുന്നതിനുള്ള രണ്ട് മാര്‍ഗ്ഗങ്ങളെക്കുറിച്ചും സമയപരിധിയെക്കുറിച്ചും തിരുത്തൽ രീതികളെക്കുറിച്ചുമാണ്  മുകളിലുള്ള ലേഖനത്തിലൂടെ നമ്മൾ  ചർച്ച ചെയ്തത്.

നിങ്ങൾക്ക് കൂടുതൽ മാർഗ്ഗനിർദ്ദേശവും സഹായവും ആവശ്യമുണ്ടെങ്കിൽ, പിരമൽ ഫിനാൻസ് സന്ദർശിക്കൂ. സാമ്പത്തിക രംഗത്തെ പ്രസക്തമായ സംഭവവികാസങ്ങൾ, നടപടിക്രമങ്ങൾ, ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമിലുണ്ട്. സാമ്പത്തിക കാര്യങ്ങളെ കുറിച്ചോ വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, സാമ്പത്തിക മാനേജ്മെന്റ് എന്നിവയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾക്ക്, വെബ്സൈറ്റിലെ ബ്ലോഗുകൾ പരിശോധിക്കൂ!

;