Education

ഇ-ആധാർ: നിങ്ങൾ അറിയേണ്ടതെല്ലാം

Planning
19-12-2023
blog-Preview-Image

എന്താണ് ആധാർ? ഇന്ത്യയിലെ പൗരന്മാർക്കിടയിൽ നിങ്ങളെ തിരിച്ചറിയാൻ കഴിയുന്ന സവിശേഷമായ 12 അക്ക സംഖ്യയാണ് ആധാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ഇത് നൽകുന്നത്. ഒരു വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങളായ ഐറിസ് സ്കാൻ, വിരലടയാളം, ജനനത്തീയതി, വിലാസം തുടങ്ങിയ ജനസംഖ്യാപരമായ വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് സൃഷ്ടിക്കുന്നത്.

അപ്പോൾ ഇ-ആധാർ കാർഡ് എന്നത് എന്താണ്? UIDAIയുടെ യോഗ്യതയുള്ള അതോറിറ്റി ഡിജിറ്റലായി സാക്ഷ്യപ്പെടുത്തിയ, നിങ്ങളുടെ ഫിസിക്കൽ ആധാർ കാർഡിന്റെ പാസ്‌വേഡ് പരിരക്ഷിതമായ ഒരു  പകർപ്പാണിത്.  ഇത് നിങ്ങളുടെ ഫിസിക്കൽ ആധാർ കാർഡിന് പകരമാവില്ല, എന്നാൽ ഇ-ആധാർ ഡൗൺലോഡ് ചെയ്തതിന് ശേഷം അത് ഫിസിക്കൽ ആധാർ ആവശ്യമുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കാം.

ഈ പ്രധാനപ്പെട്ട വ്യക്തിഗത പ്രമാണത്തെക്കുറിച്ച് അറിയാൻ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനുണ്ട്, കൂടാതെ നിങ്ങൾക്ക് ഇത് എങ്ങനെ നേടാം, നിങ്ങൾ ഇതിനു യോഗ്യനാണോ എന്ന് എങ്ങനെ അറിയാം, എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നിങ്ങനെ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം താഴെയുള്ള ലേഖനത്തിൽ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ-ആധാർ ഡൗൺലോഡ്, നിങ്ങളുടെ ആധാർ നമ്പർ സജീവമാണോ അല്ലയോ എന്ന് എങ്ങനെ പരിശോധിക്കാം, അത് നഷ്‌ടപ്പെടുമ്പോൾ എന്തുചെയ്യണം. ഇതിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട വിവരങ്ങളെല്ലാം ഇവിടെയുണ്ട്. 

ഇ-ആധാർ കാർഡ് ഉള്ളതിന്റെ പ്രയോജനങ്ങൾ

  • ലഭ്യത:

ഇ-ആധാർ ഡൗൺലോഡ് ചെയ്ത ശേഷം, ആവശ്യമുള്ളപ്പോഴെല്ലാം അത് ലഭ്യമാക്കുന്നത് വളരെ എളുപ്പമാണ്, കാരണം ഇത് ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഹോസ്റ്റ് ചെയ്‌തിരിക്കുന്നതാണ് . അത്കൊണ്ട് തന്നെ അത് കളഞ്ഞു പോകുമോ എന്നതിനെക്കുറിച്ച് നിങ്ങൾ ഒരിക്കലും വിഷമിക്കേണ്ടതില്ല.

  • എളുപ്പമുള്ള ഡോക്യുമെന്റേഷൻ പ്രക്രിയ

ഇ-ആധാർ കാർഡ് ഉപയോഗിച്ച്, പുതിയ പാസ്‌പോർട്ട് നേടുകയോ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുകയോ ചെയ്യുന്നത് വളരെ ലളിതവും വേഗമേറിയതുമായി മാറുന്നു. നിങ്ങളുടെ ഇ-ആധാർ കാർഡിതന്നെ മതിയായ വിവരങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഈ നടപടിക്രമങ്ങൾക്കിടയിൽ നിങ്ങൾ കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടതില്ല,  

ഈ വിവരങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു

  • പേര് 
  • വിലാസം
  • ലിംഗഭേദം
  • ജനനത്തീയതി
  • ഫോട്ടോ
  •  ആധാർ നമ്പർ
  • UIDAI യുടെ ഡിജിറ്റൽ സിഗ്നേച്ചർ 
  • അഡ്രസ്സ് ,ഐഡി എന്നിവയ്ക്കുള്ള പ്രൂഫ്:

നിങ്ങളുടെ ഫിസിക്കൽ ആധാർ പോലെ  ഇ-ആധാർ കാർഡും ഐഡന്റിറ്റി, അഡ്രസ് പ്രൂഫുകളായി ഉപയോഗിക്കാവുന്നതാണ്. 2000-ലെ ഐടി ആക്ട് അനുസരിച്ച്, ഡിജിറ്റൽ സിഗ്നേച്ചറുകളുള്ള ഇലക്ട്രോണിക് റെക്കോർഡുകൾ നിയമപരമായി അംഗീകരിക്കാവുന്നവയാണ്, ഇപ്രകാരം UIDAI ഡിജിറ്റലായി ഒപ്പിട്ട ഒരു രേഖയാണ് ഇ-ആധാർ.

  • ഫിസിക്കൽ ആധാർ കാർഡിന്റെ എല്ലാ ആനുകൂല്യങ്ങളും:

ഒരു ഇ-ആധാർ കാർഡ് ഉപയോഗിച്ച്, സർക്കാർ നൽകുന്ന എല്ലാ വിവിധ സബ്‌സിഡികളും സ്വീകരിക്കാൻ നിങ്ങൾക്ക് യോഗ്യതയുണ്ട്.

ഉദാഹരണത്തിന്, നിങ്ങളുടെ ആധാർ നമ്പർ നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തതിന് ശേഷം നിങ്ങളുടെ LPG സബ്‌സിഡി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കാം.

ഒരു ഇ-ആധാർ കാർഡ് എങ്ങനെ ലഭിക്കും

നിങ്ങൾക്ക് ഇ-ആധാർ കാർഡ് ലഭ്യതയ്ക്കായി ശ്രമിക്കുന്നതിനു മുൻപ്  നിങ്ങൾക്ക് ഒരു ഫിസിക്കൽ ആധാർ കാർഡ് ഉണ്ടായിരിക്കണം.  നിങ്ങൾക്ക് ഇ-ആധാർ കാർഡ്  അനുവദിച്ചുകഴിഞ്ഞാൽ UIDAI വെബ്‌സൈറ്റിൽ നിന്ന് അത് വേഗത്തിൽ ഡൗൺലോഡ് ചെയ്യാം.

ആധാർ കാർഡ് എങ്ങനെ നേടാം 

ഒരു ആധാർ അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ എല്ലാ രേഖകളും സമാഹരിക്കുക.  ഇതിൽ തിരിച്ചറിയൽ രേഖ, അഡ്രസ്സ് തെളിയിക്കുന്ന രേഖ, ജനനത്തീയതി തെളിയിക്കുന്ന രേഖ, കുടുംബനാഥനുമായുള്ള ബന്ധത്തിന്റെ തെളിവ് എന്നിവ ആവശ്യമാണ്.

അതിനുശേഷം, നിങ്ങളുടെ വീടിന് ഏറ്റവും അടുത്തുള്ള എൻറോൾമെന്റ് സെന്ററിൽ അപ്പോയിന്റ്മെന്റ് നടത്തുക.

അവിടെ നിങ്ങളുടെ ഡോക്യുമെന്റുകൾ അംഗീകരിക്കുകയും ബയോമെട്രിക് ഡാറ്റ നൽകുകയും ചെയ്ത ശേഷം, നിങ്ങൾക്ക് ഒരു അക്നോളജ്മെന്റ് സ്ലിപ്പ് ലഭിക്കും.

അക്‌നോളജ്‌മെന്റ് സ്ലിപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ഇ ആധാർ ഡൗൺലോഡ് ചെയ്യാനും നിങ്ങളുടെ ആധാർ കാർഡിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും കഴിയും.

പിഡിഎഫ് ഫയൽ തുറക്കാൻ, നിങ്ങളുടെ പേരിന്റെ ആദ്യ നാല് അക്ഷരങ്ങളും (YYYY) ഫോർമാറ്റിൽ നിങ്ങളുടെ ജനന വർഷവും അടങ്ങുന്ന പാസ്‌വേഡ്  നൽകേണ്ടതുണ്ട്.

എങ്ങനെ ഒരു ഇ-ആധാർ ഡൗൺലോഡ് ചെയ്യാം

നിങ്ങളുടെ ഇ-ആധാർ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ഘട്ടങ്ങൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:

  • നിങ്ങളുടെ ആധാർ നമ്പർ ലഭിക്കാൻ സൗകര്യത്തിനു സൂക്ഷിക്കണം. 
  • നിങ്ങൾ അടുത്തിടെ നിങ്ങളുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുകയോ ഒരു ആധാർകാർഡിന്  അപേക്ഷിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൾ, അഥവാ നിങ്ങൾക്ക് ആധാർ നമ്പർ അറിയില്ലെങ്കിൾ, നിങ്ങളുടെ എൻറോൾമെന്റ് നമ്പറും സമയവും തീയതിയും ഉൾപ്പെടുന്ന എൻറോൾമെന്റ് സ്ലിപ്പിൽ സൂക്ഷിക്കുക.
  • തുടരാൻ, നിങ്ങളുടെ VID, എൻറോൾമെന്റ് നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ നൽകുക. നിങ്ങളുടെ പിൻ കോഡും പൂർണ്ണമായ പേരും നിങ്ങളുടെ ആധാർ ഫോമിൽ നൽകിയിട്ടുള്ളത് പോലെ തന്നെ നൽകുക.
  •  സുരക്ഷാ കോഡ് നൽകി OTP അഭ്യർത്ഥിക്കുക.
  • OTP ലഭിച്ച ശേഷം, ഉചിതമായ ഭാഗത്ത് അത് നൽകുക. അതിനുശേഷം, ഇ-ആധാർ ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  •  ഇ-ആധാർ ഡൗൺലോഡ് ചെയ്‌ത ശേഷം, ഇ-ആധാർ കാർഡ് തുറക്കുന്നതിന്, നിങ്ങളുടെ പേരിന്റെ ആദ്യ നാല് അക്ഷരങ്ങളും (YYYY) ഫോർമാറ്റിലുള്ള നിങ്ങളുടെ ജനന വർഷവും അടങ്ങുന്ന പാസ്‌വേഡ് നൽകേണ്ടതുണ്ട്.

ഇ-ആധാറിനെ കുറിച്ച് അറിയേണ്ട മറ്റ് കാര്യങ്ങൾ

ഇ-ആധാറിനെ കുറിച്ച് അറിയേണ്ട മറ്റ് കാര്യങ്ങൾ നിങ്ങൾക്ക് ഇ-ആധാർ കാർഡ് എവിടെഎല്ലാം ഉപയോഗിക്കാം?

സമയം ലാഭിക്കുന്നതിനും ദൈർഘ്യമേറിയ ഡോക്യുമെന്റേഷൻ പ്രക്രിയയിൽ നിന്ന് രക്ഷപ്പെടുന്നതിനും വിവിധ ആവശ്യങ്ങൾക്ക് വേണ്ടി നിങ്ങളുടെ ഇ-ആധാർ ഉപയോഗിക്കാം. 

2000-ലെ ഐടി ആക്ട് അനുസരിച്ച്, ഡിജിറ്റൽ സിഗ്നേച്ചറുകളുള്ള ഇലക്ട്രോണിക് റെക്കോർഡുകൾ നിയമപരമായി അംഗീകരിക്കാവുന്നവയാണ്, ഇപ്രകാരം UIDAI ഡിജിറ്റലായി ഒപ്പിട്ട ഒരു രേഖയാണ് ഇ-ആധാർ.

ഇതിന്റെ പൊതുവായ ചില ഉദ്ദേശ്യങ്ങൾ ഇനിപ്പറയുന്ന:

  • ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ ഐഡി പ്രൂഫായി ഇത് ഉപയോഗിക്കാം
  • പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ഐഡി പ്രൂഫായി 
  • ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ 
  • എൽപിജി സബ്‌സിഡികൾ ലഭിക്കുന്നതിന് 
  • നിങ്ങളുടെ ഡിജിറ്റൽ ലോക്കർ ആക്സസ് ചെയ്യാൻ

മാസ്ക്ഡ്  ആധാർ കാർഡ്

പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു "മാസ്‌ക്ഡ് ആധാർ കാർഡ്" ആധാർ നമ്പറിന്റെ ഒരു ഭാഗം മറച്ചുകൊണ്ടുള്ളതാണ്, അതിനാൽ അത് മറ്റുള്ളവർക്ക് പൂർണ്ണമായി കാണാൻ കഴിയില്ല. ഇത് ഒരു ആധാർ കാർഡിനോട് സാമ്യമുള്ളതാണ്.

ആധാർ നമ്പറിന്റെ ആദ്യ എട്ട് അക്കങ്ങൾ "മാസ്ക്ഡ് ആധാർ കാർഡിന്" കീഴിൽ ഭാഗികമായി മറച്ചിരിക്കുന്നു, XXXX-XXXX എന്നതിനായുള്ള പ്രതീകങ്ങൾ മാറ്റി, സംഖ്യയുടെ അവസാന നാല് അക്കങ്ങൾ മാത്രമേ ദൃശ്യമാകുകയുള്ളൂ.

"ഇ-ഡൗൺലോഡ് ആധാർ" വിഭാഗത്തിന് കീഴിലുള്ള മാസ്‌ക്ഡ് ആധാർ കാർഡിനുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത്, UIDAI ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മാസ്ക്ഡ്  ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

എം ആധാർ ആപ്പ്

ആധാർ കാർഡ് ഉടമകൾക്ക് അവരുടെ ഡെമോഗ്രാഫിക് വിവരങ്ങളും ഫോട്ടോയും അവരുടെ സ്‌മാർട്ട്‌ഫോണുകളിൽ കൊണ്ടുപോകുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് UIDAI ഔദ്യോഗിക ആധാർ ആപ്പ് അല്ലെങ്കിൽ എംആധാർ ആപ്പ് പുറത്തിറക്കിയത്.  ഇത് ആൻഡ്രോയിഡ് ഫോണുകളിൽ ആക്‌സസ് ചെയ്യാമെങ്കിലും ഇതുവരെ ഐഫോണുകളിൽ ലഭ്യമായിട്ടില്ല

ആധാർ കാർഡ് ഉടമകൾക്ക് അവരുടെ പ്രൊഫൈലുകൾ ആപ്പിലേക്ക് ചേർക്കാനും ഏത് സ്ഥലത്തുനിന്നും അവ ആക്‌സസ് ചെയ്യാനും കഴിയും.

ഉപസംഹാരം:

ഇപ്പോൾ നിങ്ങൾക്ക് ഇ-ആധാർ കാർഡിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലായല്ലോ. ആധാർ കാർഡ് എന്താണെന്നും അത് എന്തെല്ലാം ഉദ്ദേശ്യങ്ങൾ നിറവേറ്റുമെന്നും നിങ്ങൾക്ക് എങ്ങനെ ഇ-ആധാർ ഡൗൺലോഡ് ചെയ്യാമെന്നും ഇതിലൂടെ മനസിലാക്കാവുന്നതാണ്

ഈ സുപ്രധാന രേഖ നഷ്‌ടപ്പെടുമെന്ന് ആശങ്കപ്പെടുന്നവർക്ക് അനുയോജ്യമായ ഓപ്ഷനാണ് ഇ-ആധാർ.  ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ഒരു വസ്തുക്കളും കളഞ്ഞു പോകുമെന്ന ആശങ്ക വേണ്ട. 

UIDAIയുടെ സെൻട്രൽ ഐഡന്റിറ്റി ഡേറ്റ റിപ്പോസിറ്ററി (CIDR) എല്ലാ ആധാർ ഉടമകളുടെയും ഡാറ്റ സുരക്ഷിതമായി സംരക്ഷിക്കുന്നു. അത് നിലവിലുണ്ടായിരുന്ന  വർഷങ്ങളിലും, CIDR ആധാർ ഡാറ്റാബേസിൽ ഒരിക്കലും സുരക്ഷാ അപാകതകൾ വന്നിട്ടില്ല

നിങ്ങൾക്ക് ഹൗസിംഗ് ഫിനാൻസ് അല്ലെങ്കിൽ ഹോം ലോൺ സഹായം ആവശ്യമുണ്ടെങ്കിൽ, എപ്പോൾ വേണമെങ്കിലും പിരമൽ ഫിനാൻസ് പോലുള്ള വിദഗ്ധരുടെ സഹായം തേടാം.

;