Education

ആധാർ കാർഡ് PAN കാർഡ് ലിങ്കിംഗ് : ഘട്ടം ഘട്ടമായുള്ള ഒരു ഗൈഡ്

Planning
19-12-2023
blog-Preview-Image

ആധാർ കാർഡിൽ ഒരു 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പർ നൽകിയിരിക്കുന്നു, അത് നിങ്ങൾക്ക് പല രീതിയിലുംപ്രയോജനപ്പെടുന്ന ഒന്നാണ്.ഉപയോഗിക്കപ്പെടുന്ന എല്ലാ ഇടപാടുകളിലും സുരക്ഷിതത്വവും വിശ്വാസവും വർദ്ധിപ്പിക്കുകയും സാമ്പത്തിക ഇടപാടുകളും ബിസിനസും എളുപ്പമാക്കുകയും ചെയ്യാൻ ഇത് സഹായകമാണ്.

ഐടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും നികുതി കിഴിവുകൾ ക്ലെയിം ചെയ്യുന്നതിനും ഒരു PAN കാർഡ് ഉപയോഗപ്രദമാണ്. കൂടാതെ, PAN കാർഡ് ഉടമകൾക്ക് ആദായ നികുതി ആനുകൂല്യങ്ങളും ലഭിക്കും. ഈ രേഖ ഒരു വ്യക്തിയുടെ  വ്യക്തിഗത വിവരത്തിന്റെ പ്രധാനം തെളിവായും അംഗീകരിക്കപ്പെടുന്നു.

നിങ്ങളുടെ ആധാറും PAN-ഉം  ഒരു മികച്ച സാമ്പത്തിക പോർട്ട്‌ഫോളിയോ സൃഷ്ടിക്കുന്നതിനുള്ള രണ്ട് അവശ്യ രേഖകളാണ്. ഒരു ഉപയോക്താവിന്റെ പ്രാമാണീകരണത്തിന് ഒരു ആധാർ കാർഡ് അത്യന്താപേക്ഷിതമാണ് കൂടാതെ വ്യാജ വ്യക്തിത്വം സൃഷ്ടിക്കുന്നത് തടയാനും ഇതുകൊണ്ട് കഴിയുന്നു.

ആരെല്ലാമാണ്  ആധാർ നമ്പറുമായി PAN ലിങ്ക് ചെയ്യേണ്ടതില്ലാത്തത് ?

 1. രാജ്യത്തെ പൗരന്മാരല്ലാത്തവർ.
 2. പ്രവാസി ഇന്ത്യക്കാർ എന്ന് തരംതിരിക്കുന്നവർ (NRI).
 3. കഴിഞ്ഞ വർഷത്തിൽ 80 വയസോ അതിൽ കൂടുതലോ പൂർത്തിയാക്കിയവർ.

ആധാറുമായി PAN ലിങ്ക് ചെയ്യാത്തതിന്റെ അപകട സാധ്യതകൾ

നേരത്തെ, ആധാറും PAN ഉം ബന്ധിപ്പിക്കാതെ തന്നെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാമായിരുന്നു. 2017ൽ സർക്കാർ രണ്ട് രേഖകളും ബന്ധിപ്പിക്കുന്നത് നിർബന്ധിതമാക്കി. PAN, ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള പ്രാരംഭ സമയപരിധി 2017 ഓഗസ്റ്റ് 31 ആയി നിശ്ചയിച്ചിരുന്നു, അത് പിന്നീട് അതേ വർഷം ഡിസംബർ 31 വരെ നീട്ടി. ഡിജിറ്റൽ ഉപയോക്താക്കളുടെ വർദ്ധിച്ചുവരുന്ന ബാൻഡ്‌വിഡ്ത്ത് ഉൾക്കൊള്ളാൻ സമയപരിധി ഇപ്പോൾ വീണ്ടും വിപുലീകരിച്ചിരിക്കുന്നു.

സജീവമായ PAN ഇല്ലാത്തതിന് ആദായനികുതി വകുപ്പിന്  10,000.രൂപ വരെ പിഴ ചുമത്താവുന്നതാണ്.  2023 മാർച്ച് അവസാനത്തിന് ശേഷം PAN ആധാറുമായി ബന്ധിപ്പിക്കാതെ പ്രവർത്തനരഹിതമാകുന്നവരിൽ നിന്നുമാണ്  ഈ പിഴ ഈടാക്കുന്നത്


2023 മാർച്ച് അവസാനത്തോടെ നിങ്ങളുടെ PAN  ഉം ആധാറും ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, നിങ്ങളുടെ PAN അസാധുവായി പരിഗണിക്കച്ചേക്കാം. PAN പ്രവർത്തനരഹിതമാണെന്ന് കണക്കാക്കിയാൽ, റിട്ടേണുകൾ ഫയൽ ചെയ്യൽ, ബാങ്ക് അക്കൗണ്ട് തുറക്കൽ, പാസ്‌പോർട്ടിന് അപേക്ഷിക്കൽ, വിസ പുതുക്കൽ, അല്ലെങ്കിൽ ഡീമാറ്റ് അക്കൗണ്ട് തുറക്കൽ തുടങ്ങിയ  വരുമാനവുമായി ബന്ധപ്പെട്ട അവശ്യപ്രവർത്തനങ്ങൾ നടത്താൻ നിങ്ങൾക്ക് സാധിക്കാതെ വരുന്നു .

എന്റെ ആധാറും പാനും ലിങ്ക് ചെയ്യാൻ എന്താണ് വേണ്ടത്?

നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്യുന്നതിന് ഇനിപ്പറയുന്ന കാര്യങ്ങൾ ആവശ്യമാണ്:

 • സാധുതയുള്ള ഒരു ആധാർ കാർഡ്
 • സാധുതയുള്ള ഒരു PAN കാർഡ്
 • ഒരു പ്രവർത്തനക്ഷമമായ മൊബൈൽ നമ്പർ.

ആധാറും പാനും എങ്ങനെ ലിങ്ക് ചെയ്യാം

ഇന്ത്യയിലെ ആദായ നികുതി വകുപ്പ് ഈ രണ്ട് രേഖകളും ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗരേഖ പുറത്തിറക്കി. ഇതിനായുള്ള നടപടികൾ ഇനിപറയുന്നവയാണ് :

 1. ആദായ നികുതി പോർട്ടൽ സന്ദർശിച്ച് ഇടതുവശത്തുള്ള മെനുവിലേക്ക് പോകുക. 'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ PAN, ആധാർ നമ്പറുകളും ആധാർ കാർഡിൽ നൽകിയിരിക്കുന്ന നിങ്ങളുടെ പേരും നൽകാനാകുന്ന പേജ് തുറക്കപ്പെടും.
 2. ഈ വിശദാംശങ്ങൾ സമർപ്പിച്ച ശേഷം ലിങ്ക് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതിനുള്ള ഒരു ചെറിയ സ്ഥിരീകരണ പ്രോംപ്റ്റിന് ശേഷം, ലിങ്കിംഗ് പൂർത്തിയായി. അതിനുശേഷം ആധാറും PAN ലിങ്ക് സ്റ്റാറ്റസ് നിങ്ങള്‍ക്ക് പരിശോധിക്കാം.
 3. ഭാഷാ വ്യത്യാസങ്ങൾ കാരണം കൂടാതെ/അല്ലെങ്കിൽ പേര് മാറ്റത്തിൽ  തിരുത്തലുകൾ കാരണം, നിങ്ങളുടെ ആധാറിലെയും PAN നമ്പറിലെയും പേര് തമ്മിൽ പൊരുത്തക്കേട് ഉണ്ടായേക്കാം. അത്തരം സന്ദർഭങ്ങളിൽ, ഡോക്യുമെന്റ് ലിങ്കിംഗ് പൂർത്തിയാകുന്നത് ഉറപ്പാക്കാൻ ഈ പൊരുത്തക്കേട് അവഗണിക്കുന്നുവെന്ന് ഒരു ആധാർ OTP പരിശോധനയിലൂടെ ഉറപ്പാക്കും.

ആധാറും പാനും ലിങ്ക് ചെയ്യുന്നതിനുള്ള ഒരു ബദൽ രീതി

നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്യുന്നതിന് ചുവടെയുള്ള നിര്‍ദേശങ്ങൾ പാലിക്കുക:

 1. നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക. നിങ്ങൾ പാസ്‌വേഡ് മറന്നുപോയെങ്കിൽ, അതേ പേജിൽ തന്നെ അത് പുനഃസജ്ജമാക്കാവുന്നതാണ്. കൂടാതെ, നിങ്ങൾ ഇതുവരെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, വെബ്സൈറ്റിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.
 2. നിങ്ങൾ ലോഗിൻ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ആധാറും PAN അക്കൗണ്ടുകളും ലിങ്ക് ചെയ്യാൻ നിങ്ങളോട് അഭ്യർത്ഥിക്കും. നിങ്ങൾക്ക് ഈ പോപ്പ്-അപ്പ് ലഭിച്ചില്ലെങ്കിൽ, പോപ്പ്-അപ്പുകൾ പ്രവർത്തനക്ഷമമാക്കാൻ നിങ്ങളുടെ ബ്രൗസറിലെ 'പ്രൊഫൈൽ സെറ്റിംഗ്സ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 3. ഒരിക്കൽ  നിങ്ങൾ 'ലിങ്ക് ആധാർ' എന്നതിൽ ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽ, വിശദാംശങ്ങൾ നൽകി നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന നിലവിലുള്ള വിവരങ്ങൾ പരിശോധിച്ചുറപ്പിക്കുക.
 4. പരിശോധന പൂർത്തിയായിക്കഴിഞ്ഞാൽ, അവസാന ഘട്ടമായി നിങ്ങളുടെ ആധാർ നമ്പറും ക്യാപ്‌ച വെരിഫിക്കേഷൻ കോഡും നൽകുക. ഡോക്യുമെന്റുകൾ ലിങ്ക് ചെയ്യാൻ 'ലിങ്ക് നൗ' ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ആധാറും പാനും വിജയകരമായി ലിങ്ക് ചെയ്‌തുവെന്ന് ഒരു പോപ്പ്അപ്പ്  വഴി സ്ഥിരീകരിക്കപ്പെടും.

എസ്എംഎസ് വഴി ആധാറും പാനും എങ്ങനെ ലിങ്ക് ചെയ്യാം

എസ്എംഎസ് വഴിയും നിങ്ങളുടെ ആധാർ, PAN അക്കൗണ്ടുകൾ ലിങ്ക് ചെയ്യാം. ഇനിപ്പറയുന്ന സന്ദേശം 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയക്കുക.

UIDPAN, തുടർന്ന് ഒരു സ്‌പെയ്‌സ്, നിങ്ങളുടെ 12 അക്ക ആധാർ നമ്പർ, തുടർന്ന് മറ്റൊരു സ്‌പെയ്‌സ്, ഒടുവിൽ നിങ്ങളുടെ 10 അക്ക PAN.

UIDPAN<SPACE><12 അക്ക ആധാർ <സ്പേസ്> <10 അക്ക PAN>

ഒരു ഉദാഹരണം താഴെ കൊടുത്തിരിക്കുന്നു:

UIDPAN 121233223322 AAAAAE456

ആധാറും PAN അക്കൗണ്ടും ലിങ്ക് ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ

ആധാറും പാനും ലിങ്ക് ചെയ്യുന്നതിലൂടെ വിവിധ നേട്ടങ്ങളുണ്ട്

 1. നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്യുന്നത് വരുമാനം മറയ്ക്കാൻ വ്യാജ PAN കാർഡുകൾ ദുരുപയോഗം ചെയ്യുന്നതുപോലുള്ള സാധ്യതകൾ ഗണ്യമായി കുറയ്ക്കും. ഇത് ഫണ്ടുകളുടെ ദുരുപയോഗം തടയുകയും ഉത്തരവാദിത്തം വർദ്ധിപ്പിക്കുകയും ചെയ്യും.
 2. വസ്‌തു ഇടപാടുകൾ, ബാങ്ക് അക്കൗണ്ടുകൾ തുറക്കൽ, ബിസിനസ്സ് ഇടപാടുകൾ, ലോണുകൾ നേടൽ തുടങ്ങിയ എല്ലാ ഇടപാടുകൾക്കും 12 അക്ക ആധാർ ഐഡി അത്യന്താപേക്ഷിതമാണ്. PAN ആധാറുമായി ബന്ധിപ്പിക്കുന്നത് നിങ്ങളുടെ എല്ലാ ഇടപാട് വിശദാംശങ്ങളും സുരക്ഷിതമായി ഒരിടത്ത് സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കും.
 3. ഒന്നിലധികം PAN അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്ക് കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ സാധ്യതയുണ്ട്. PAN, ആധാർ അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാൽ, അത്തരം പ്രവർത്തനങ്ങളുടെ സാധ്യത ഗണ്യമായി കുറയുന്നു.
 4. ആധാറും പാനും ബന്ധിപ്പിക്കുന്നത് നിയമപരമായ നികുതിദായകർക്ക് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കും ഗുണം ചെയ്യും.

അടുത്ത ഘട്ടങ്ങൾ

പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിങ്ങളുടെ ആധാർ, PAN അക്കൗണ്ടുകൾ ഉടൻ ലിങ്ക് ചെയ്യുക. നിങ്ങളുടെ ഇടപാടുകൾ സുരക്ഷിതമായതിനാൽ, നിങ്ങൾക്ക് ഒരു മികച്ച സാമ്പത്തിക പോർട്ട്‌ഫോളിയോ നിർമ്മിക്കാൻ കഴിയും. ആരംഭിക്കുന്നതിന് പിരമൽ ഫിനാൻസുമായി ബന്ധപ്പെടുക. നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന മറ്റേതെങ്കിലും സാമ്പത്തിക സംബന്ധമായ ആശങ്കകൾ പരിഹരിക്കാനും പിരാമലിന് നിങ്ങളെ സഹായിക്കാനാകും. പിരാമൽ ഫിനാൻസ് വെബ്‌സൈറ്റിൽ കൂടുതൽ അനുബന്ധ ബ്ലോഗുകൾ വായിക്കുക, അല്ലെങ്കിൽ വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, സാമ്പത്തിക കാൽക്കുലേറ്ററുകൾ എന്നിവ പോലുള്ള അവരുടെ സാമ്പത്തിക ഉൽപ്പന്നങ്ങളും സേവനങ്ങളും പരിശോധിക്കുക.

;