പെർമനന്റ് അക്കൗണ്ട് നമ്പർ (PAN) എന്നത് 10 അക്കമുള്ള ആൽഫ-ന്യൂമറിക് നമ്പറാണ്. എല്ലാ ഇന്ത്യൻ പൗരന്മാരെയും സംബന്ധിച്ചുള്ള എല്ലാ നികുതി വിവരങ്ങളും സംഭരിക്കാൻ ഉദ്ദേശിച്ചുള്ള ഒരു അദ്വിതീയ തിരിച്ചറിയൽ നമ്പറാണിത്. ഓൺലൈനായി e-PAN കാർഡ് ഡൗൺലോഡ് ചെയ്യാൻ ആദായനികുതി വകുപ്പ് നമുക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. നിങ്ങളുടെ ഇഷ്ടാനുസരണം ഓൺലൈനായി PAN കാർഡ് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കും. ഒരു ഫിസിക്കൽ PAN കാർഡ് ഉപയോഗിക്കുന്ന അതേ രീതിയിലാണ് e-PAN കാർഡും ഉപയോഗിക്കുന്നത്. അതിൽ നിങ്ങളുടെ എല്ലാ PAN കാർഡ് വിശദാംശങ്ങളും അടങ്ങിയിരിക്കുന്നു. e-PAN കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് സാമ്പത്തിക ഇടപാടുകൾ നടത്താം. നിങ്ങളുടെ PAN കാർഡ് നമ്പർ ഓർമ്മിക്കുകയും ശരിയായ PAN കാർഡ് വിശദാംശങ്ങൾ നൽകുകയും ചെയ്യുന്നത് നിർണായകമാണ്.
എന്താണ് e-PAN കാർഡ്?
ഇലക്ട്രോണിക് PAN കാർഡ് എന്നതിന്റെ പൂർണ്ണ രൂപമാണ് e-PAN കാർഡ്. സാധാരണയായി, നികുതിദായകർക്ക് ആദ്യം ഒരു e-PAN കാർഡ് ആണ് നൽകുന്നത്. നിങ്ങളുടെ കൈവശം ഒരു ഫിസിക്കൽ PAN കാർഡ് ഉണ്ടെങ്കിൽ കൂടി നിങ്ങൾക്ക് ഒരു e-PAN കാർഡ് സ്വീകരിക്കാനായി തിരഞ്ഞെടുക്കാവുന്നതാണ്. ഇനിപ്പറയുന്ന സവിശേഷതകൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:
- പരിമിത കാലത്തേക്ക് e-PAN സൗജന്യമായി ലഭ്യമാണ്
- ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾക്ക് മാത്രമാണ് നിങ്ങൾക്ക് e-PAN കാർഡ് ലഭിക്കുന്നത്. ഓർഗനൈസേഷനുകൾക്കും എച്ച്‌യുഎഫുകൾക്കും ട്രസ്റ്റുകൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും e-PAN കാർഡുകൾ ലഭ്യമല്ല
- ആധാർ കാർഡ് ഉപയോഗിച്ചു കൊണ്ട് e-PAN കാർഡ് സൃഷ്ടിക്കാം
ഒരു e-PAN കാർഡ് ലഭിക്കുന്നതിനുള്ള യോഗ്യത
- നിങ്ങൾ ഒരു ഇന്ത്യൻ പൗരനായിരിക്കണം
- നിങ്ങൾ സാധുവായ ആധാർ കാർഡ് കൈവശമുള്ള ഒരു വ്യക്തിയായിരിക്കണം
- നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ നിങ്ങളുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം
PAN കാർഡിൽ എന്തെല്ലാം വിശദാംശങ്ങളാണ് ഉണ്ടായിരിക്കുക?
PAN കാർഡ് വിശദാംശങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:-
- നിങ്ങളുടെ പേര്, ജനനത്തീയതി, മറ്റ് വ്യക്തിഗത വിശദാംശങ്ങൾ
- QR കോഡുകൾ
- ഡിജിറ്റൽ സ്കാൻ ചെയ്ത നിങ്ങളുടെ ചിത്രവും ഒപ്പും
- നിങ്ങളുടെ പിതാവിന്റെ പേര്
- നിങ്ങളുടെ ലിംഗഭേദം
ഒരു e-PAN കാർഡിന് എങ്ങനെ അപേക്ഷിക്കാം?
നിങ്ങൾ ഇതിനകം ഒരു ഫിസിക്കൽ PAN കാർഡ് കൈവശം വയ്ക്കുന്ന ആളാണെങ്കിൽ, നിങ്ങളുടെ PAN കാർഡ് വിശദാംശങ്ങൾ വിവിധ വെബ്‌സൈറ്റുകളിൽ ഓൺലൈനായി ലഭ്യമാണ്.
ആദ്യമായി അപേക്ഷിക്കുന്നവർ പിന്തുടരേണ്ട നടപടികൾ:
നിങ്ങൾക്ക് ഇതുവരെ ഒരു ഫിസിക്കൽ PAN കാർഡ് ഇല്ലെങ്കിൽ, നിങ്ങൾക്ക് UTIISL അല്ലെങ്കിൽ NSDL വെബ്സൈറ്റിൽ ഒരു e-PAN കാർഡിനായി അപേക്ഷിക്കാം.
താഴെ വിവരിക്കുന്ന ഘട്ടങ്ങൾ പാലിക്കൂ:-
- നിങ്ങളുടെ അപേക്ഷാ ഫോം പൂരിപ്പിക്കുക
- നിങ്ങളുടെ ഐഡന്റിറ്റിയും വിലാസവും പരിശോധിക്കാൻ പ്രസക്തമായ ഡോക്യുമെന്റുകൾ അറ്റാച്ചുചെയ്യുക
- പൂരിപ്പിച്ച ഫോം സമർപ്പിക്കുക
- ഫിസിക്കൽ PAN വേണമോ അല്ലെങ്കിൽ e-PAN വേണമോ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിങ്ങൾക്ക് നൽകും
- e-PAN ഓപ്ഷൻ തിരഞ്ഞെടുക്കുക
- ഓൺലൈൻ KYCയും ഇലക്ട്രോണിക് സിഗ്നേച്ചറും ഉള്ള e-PAN കാർഡിനായി നിങ്ങൾ അപേക്ഷിക്കുകയാണെങ്കിൽ, അപേക്ഷാ ഫീസ് 66 രൂപയാണ്. ഒരു ഫിസിക്കൽ PAN കാർഡിനായുള്ള ഫീസ് 72 രൂപയാണ്.
- നിങ്ങൾ രേഖകൾ സമർപ്പിച്ചുകഴിഞ്ഞാൽ, ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ടതുണ്ട്
- പ്രക്രിയകൾ പൂർത്തിയായിക്കഴിഞ്ഞാൽ, e-PAN നിങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് 10-15 ദിവസത്തിനുള്ളിൽ PDF ഫോർമാറ്റിൽ അയയ്ക്കുന്നതാണ്.
വിവിധ വെബ്‌സൈറ്റുകളിൽ നിന്ന് e-PAN കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഗൈഡ്
UTIISL വെബ്‌സൈറ്റ്, NSDL പോർട്ടൽ അല്ലെങ്കിൽ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റ് എന്നിങ്ങനെ വിവിധ വെബ്‌സൈറ്റുകളിൽ നിന്ന് നിങ്ങളുടെ e-PAN കാർഡ് ഡൗൺലോഡ് ചെയ്യാം.
UTIISL വെബ്സൈറ്റ്
UTIISL സൈറ്റിൽ നിന്ന് e-PAN കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന്, ഇനിപ്പറയുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പിന്തുടരാവുന്നതാണ്:
- UTIISL വെബ്സൈറ്റ് സനദർശിക്കുക .'PAN കാർഡിനായി അപേക്ഷിക്കുക' എന്നത് തിരഞ്ഞെടുക്കുക
- e-PAN കാർഡ് ഡൗൺലോഡ് ചെയ്യുക
- നിങ്ങളുടെ പേര്, ജനനത്തീയതി, ലിംഗഭേദം, പിതാവിന്റെ പേര്, ആധാർ കാർഡ് നമ്പർ മുതലായവ പോലുള്ള ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക
- നിങ്ങളുടെ സ്കാൻ ചെയ്ത ഒപ്പും ഫോട്ടോയും അപ്‌ലോഡ് ചെയ്യുക
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്കും ഫോൺ നമ്പറിലേക്കും ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കുന്നതാണ്
- പ്രസ്തുത OTP നൽകുക
- നിങ്ങൾക്ക് ഇപ്പോൾ e-PAN കാർഡ് ഡൗൺലോഡ് ചെയ്യാം
NSDL പോർട്ടൽ
NSDL പോർട്ടലിൽ നിന്ന് e-PAN ഡൗൺലോഡ് ചെയ്യാൻ രണ്ട് ഓപ്ഷനുകളാണുള്ളത്, ഒരു അക്നോളജ്‌മെന്റ് നമ്പറുപയോഗിച്ചും ഒരു PAN നമ്പർ ഉപയോഗിച്ചും.
അക്‌നോളജ്‌മെന്റ് നമ്പർ
- 30 ദിവസത്തേക്ക് സാധുതയുള്ള അക്നോളജ്മെന്റ് നമ്പർ നൽകുക
- നിങ്ങളുടെ ജനനത്തീയതി നൽകുക
- ക്യാപ്‌ച കോഡ് നൽകുക
- സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ ഇമെയിൽ വിലാസത്തിലോ മൊബൈൽ ഫോണിലോ ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കുന്നതാണ്
- പ്രസ്തുത OTP നൽകി നിങ്ങളുടെ e-PAN കാർഡ് ഡൗൺലോഡ് ചെയ്യുക
PAN നമ്പർ
- PAN, ആധാർ നമ്പർ എന്നിവ നൽകുക
- നിങ്ങളുടെ ജനനത്തീയതി നൽകുക
- നിങ്ങൾക്ക് ഒരു GST നമ്പർ ഉണ്ടെങ്കിൽ, അതും ചേർക്കാവുന്നതാണ്
- പ്രഖ്യാപനം വായിച്ച് 'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
- എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ടിക്ക് ചെയ്‌ത് ക്യാപ്‌ച കോഡ് നൽകുക
- 'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക
- രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്കോ മൊബൈൽ നമ്പറിലേക്കോ അയച്ച OTP നൽകുക
- e-PAN കാർഡ് ഡൗൺലോഡ് ചെയ്യുക
ആദായ നികുതി വെബ്സൈറ്റിൽ നിന്ന് e-PAN കാർഡ് ഡൗൺലോഡ് ചെയ്യുന്നത്
- ആദായ നികുതി വകുപ്പിന്റെ e-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക
- സ്ക്രീനിന്റെ താഴെയുള്ള 'ഇൻസ്റ്റന്റ് e-PAN' ക്ലിക്ക് ചെയ്യുക
- 'പുതിയ e-PAN കാർഡ് നേടുക' എന്നതിൽ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ ആധാർ കാർഡ് നമ്പർ നൽകി നിർദ്ദേശങ്ങൾ പാലിക്കുക
- ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകുക
- OTP നൽകി നിങ്ങളുടെ വിശദാംശങ്ങൾ സ്ഥിരീകരിക്കുക
- നിങ്ങളുടെ e-PAN കാർഡ് ഡൗൺലോഡ് ചെയ്യുക
അപേക്ഷിച്ചതിന് ശേഷം 30 ദിവസത്തേക്ക് e-PAN കാർഡ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. 30 ദിവസത്തിന് ശേഷം, നിങ്ങൾക്ക് ഒരു അപേക്ഷാ ഫീസ് നൽകേണ്ടതാണ് വന്നേക്കാം. നിങ്ങളുടെ മൊബൈൽ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ജനനത്തീയതിയും ആധാർ നമ്പറും ഉപയോഗിച്ച് നിങ്ങളുടെ e-PAN നമ്പർ ഡൗൺലോഡ് ചെയ്യാം.
ചില ആകസ്മിക അവസരങ്ങളിൽ നിങ്ങളുടെ e-PAN കാർഡ് ലഭിക്കുന്നത്
- നിങ്ങളുടെ PAN കാർഡ് നഷ്‌ടപ്പെട്ടിരിക്കുന്നു എന്നാൽ നമ്പർ നിങ്ങൾക്ക് ഓര്മ്മയുണ്ട് എങ്കിൽ നിങ്ങൾക്ക് NSDL അല്ലെങ്കിൽ UTIISL വെബ്‌സൈറ്റിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് PAN കാർഡ് ലഭ്യമാകുന്നതാണ്. ഡ്യൂപ്ലിക്കേറ്റ് PAN കാർഡ് ഡൗൺലോഡ് ചെയ്യാൻ UTIISL ഒരു കൂപ്പൺ നമ്പർ നൽകുന്നു. നിങ്ങളുടെ കോപ്പി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഒരു അക്‌നോളജ്‌മെന്റ് നമ്പർ ആണ് NSDL ൽ നിന്നും ലഭിക്കുന്നത്.
- നിങ്ങൾക്ക് PAN കാർഡ് റഫറൻസ് ഇല്ലെങ്കിൽ, ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിലെ "നിങ്ങളുടെ PAN അറിയുക" എന്നതിൽ നിന്നും നിങ്ങളുടെ PAN കാർഡ് ഡൗൺലോഡ് ചെയ്യാം.
- നിങ്ങളുടെ e-PAN ഒരു മൊബൈൽ ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയില്ല
- ആദ്യത്തെ 30 ദിവസത്തേക്ക് e-PAN കാർഡുകൾ സൗജന്യമായി ഡൗൺലോഡു ചെയ്യുന്നത് അനുവദനീയമായിട്ടുള്ളൂ . അതിനുശേഷം ഒരു തവണ ഡൗൺലോഡ് ചെയ്യുന്നതിന് 8.26 രൂപയാണ് ഫീസ്.
പ്രധാന വിവരങ്ങൾ
e-PAN കാർഡിന് ഫിസിക്കൽ PAN കാർഡിന് സമാനമായ സവിശേഷതകളും പ്രയോജനങ്ങളുമാണ് ഉള്ളത് . നികുതി ആവശ്യങ്ങൾക്കും ബാങ്കിംഗിനും മറ്റേതെങ്കിലും സാമ്പത്തിക നിക്ഷേപം നടത്തുന്നതിനും ഇത് ഉപയോഗിക്കാം. ഒരു e-PAN കാർഡ് കൂടുതൽ സൗകര്യപ്രദവും ഉപയോഗിക്കാൻ എളുപ്പവുമാണ്.മുകളില്‍ സൂചിപ്പിച്ച പ്രക്രിയകൾ മനസ്സിലാക്കാന്‍ നിങ്ങൾക്ക് കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ, പിരമൽ ഫിനാൻസിലെ വിദഗ്ധരുമായി കൺസൾട്ട് ചെയ്യൂ. സാമ്പത്തിക രംഗത്തെ പ്രസക്തമായ സംഭവവികാസങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമിലുണ്ട്. സാമ്പത്തിക കാര്യങ്ങളെ കുറിച്ചോ വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, സാമ്പത്തിക മാനേജ്മെന്റ് എന്നിവയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾക്ക്, വെബ്സൈറ്റിലെ ബ്ലോഗുകൾ പരിശോധിക്കൂ!